Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Andhra Pradesh

മൂ​ന്നാ​മ​ത്തെ കു​ട്ടി​ക്ക് 30,000 രൂ​പ, നാ​ലാ​മ​ത്തെ കു​ട്ടി​ക്ക് 40,000; പ്ര​ഖ്യാ​പ​ന​വു​മാ​യി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ പ്ര​ദേ​ശി​ൽ ജ​ന​സം​ഖ്യാ സം​ര​ക്ഷ​ണ​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ച​ന്ദ്ര​ബാ​ബു നാ​യി​ഡു സ​ർ​ക്കാ​ർ. ര​ണ്ടി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​ത്തി​ന് 30,000 രൂ​പ​യും നാ​ലാ​മ​ത്തെ കു​ട്ടി​യു​ടെ ജ​ന​ന​ത്തി​ന് 40,000 രൂ​പ​യും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​റി​യി​ച്ചു. പൊ​തു​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

നേ​ര​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ ന​യ​ത്തി​ന്‍റെ ക​ര​ടു​രേ​ഖ ച​ന്ദ്ര​ബാ​ബു നാ​യി​ഡു നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ജ​ന​ന​നി​ര​ക്കി​ൽ ഉ​ണ്ടാ​കു​ന്ന കു​റ​വ് ക​ണ​ക്കി​ലെ​ടു​ത്താ​യി​രു​ന്നു തീ​രു​മാ​നം.

ര​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​സ​വ​സ​മ​യം 25,000 രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ മൂ​ന്നാ​മ​ത്തെ കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സാ​കും വ​രെ പോ​ഷ​ക പി​ന്തു​ണ​യ്ക്കാ​യി പ്ര​തി​മാ​സം 1000 രൂ​പ ന​ൽ​കു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

ആന്ധ്ര പടക്കശാല സ്ഫോടനം; മ​​​​ര​​​​ണം 23 ആ​​​​യി

കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി.

വെറ്റ്‌ലപാ​​​​ലം സ​​​​മാ​​​​ർ​​​​ല​​​​കോ​​​​ട്ട​​​​യി​​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ദ്യം 20 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു​​​​പേ​​​​ർ​​​​കൂ​​​​ടി തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി.

പ​​​​രി​​​​ക്കേ​​​​റ്റ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​തേ​​​​സ​​​​മ​​​​യം മ​​​​റ്റ് അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം​​​​ ചെ​​​​യ്തു.

National

ആന്ധ്രയിൽ പടക്കശാലയിൽ സ്ഫോടനം

വെ​റ്റ്‌​ല​പാ​ലം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ എ​ട്ടുപേ​രെ കാ​ക്കി​ന​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭൂ​രി​ഭാ​ഗ​ത്തി​നും 90 മു​ത​ൽ 100 ശ​ത​മാ​നം​ വ​രെ പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

വെ​റ്റ‌്‌ല​പാ​ല​ത്തെ സ​മ​ർ​ല​കോ​ട്ട​യി​ലു​ള്ള സൂ​ര്യ​ ഫ​യ​ർ​ വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് അ​പ​ക​ടം. സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ആ​ളു​ക​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത വ​യ​ലി​ലേ​ക്കു തെ​റി​ച്ചു​പോ​യി. വ​ളം കൊ​ണ്ടു​വ​രു​ന്ന ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ നീ​ക്കം​ചെ​യ്ത​ത്. ഡ്രോ​ൺ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് 21 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​മാ​കെ പു​ക​പ​ട​ലം​നി​റ​ഞ്ഞതോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കി. അ​പ​ക​ട​സ​മ​യ​ത്ത് മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​ ദു​ർ​ഗേ​ഷ് അ​റി​യി​ച്ചു.

അ​പ​ക​ട​സ്ഥ​ല​ത്തു​ള്ള ഒ​രാ​ൾ​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു അ​പ​ക​ട​സ്ഥ​ല​ത്ത് ഉ​ട​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

National

മായംകലർന്ന പാൽ കഴിച്ച് ആന്ധ്രയിൽ നാലു മരണം

രാ​​​ജ​​​മ​​​ഹേ​​​ന്ദ്ര​​​വാ​​​രം: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ഈ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി​​​യി​​​ൽ രാ​​​ജ​​​മ​​​ഹേ​​​ന്ദ്ര​​​വാ​​​ര​​​ത്ത് മാ​​​യം​​​ക​​​ല​​​ർ​​​ന്ന പാ​​​ൽ​ ഉ​​പ​​യോ​​ഗി​​ച്ച നാ​​​ലു​​​ പേ​​​ർ മ​​​രി​​​ച്ചു. അ​​ന​​ധി​​കൃ​​ത​​മാ​​യി വി​​റ്റ​​ഴി​​ച്ച പാ​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​വ​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തെ​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഞാ​​​യ​​​റാ​​​ഴ്ച​​​യും ഇ​​ന്ന​​ലെ​​യു​​മാ​​ണ് നാ​​ലു പേ​​രു​​ടെ മ​​ര​​ണം. പാ​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​വ​​രു​​ടെ വൃ​​ക്ക​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം നി​​ല​​ച്ച​​തു​​മൂ​​ലം മൂ​​ത്ര​​ത​​ട​​സം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

മ​​രി​​ച്ച​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു പ​​ത്തു​​ല​​ക്ഷം രൂ​​പ വീ​​തം സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു അ​​റി​​യി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന​​വ​​രു​​ടെ ചി​​കി​​ത്സാ​​ചെ​​ല​​വും സ​​ർ​​ക്കാ​​ർ വ​​ഹി​​ക്കും. അ​​ന്വേ​​ഷ​​ണ​​ത്തി​​നും മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി.

National

കു​ട്ടി​ക​ൾ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​വി​ല​ക്ക്; ആ​ന്ധ്രയിൽ നിയമം വരുന്നു

അ​​​​മ​​​​രാ​​​​വ​​​​തി: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നി​​​​യ​​​​മം നി​​​​ർ​​​​മി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ.

16 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യ വി​​​​ല​​​​ക്ക് സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക മ​​​​ന്ത്രി​​​​ത​​​​ല സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി വം​​​​ഗ​​​​ല​​​​പു​​​​ടി അ​​​​നി​​​​ത അ​​​​റി​​​​യി​​​​ച്ചു.

2025 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച സ​​​​മി​​​​തി ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ഐ​​​​ടി മ​​​​ന്ത്രി നാ​​​​രാ ലോ​​​​കേ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി​​​​യി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി വം​​​​ഗ​​​​ല​​​​പൂ​​​​ടി അ​​​​നി​​​​ത, ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി സ​​​​ത്യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​ടെ അ​​​​മി​​​​ത ഉ​​​​പ​​​​യോ​​​​ഗ​​​​വും ദു​​​​രു​​​​പ​​​​യോ​​​​ഗ​​​​വും കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​ണു ​​നീ​​​​ക്കം.

National

ആ​ന്ധ്രാപ്ര​ദേ​ശി​ലെ എ​ണ്ണ​ക്കി​ണ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​യ്ക്കാ​നാ​യി​ല്ല

മോ​​​​റി: ആ​​​​​ന്ധ്രാ​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​റി​​​​​ലു​​​​​ണ്ടാ​​​​​യ തീ​​​​​പി​​​​​ടി​​​​​ത്തം ര​​​​​ണ്ടാം ദി​​​​​വ​​​​​സ​​​​​വും അ​​​​​ണ​​​​​യ്ക്കാ​​​​​നാ​​​​​യി​​​​​ല്ല. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ നേ​​​​രി​​​​യ ശ​​​​മ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. ഡ​​​​​ല്‍​ഹി​​​​​യി​​​​​ല്‍​നി​​​​​ന്ന് ഒ​​​​എ​​​​​ന്‍ജി​​​​​സി​​​​​യു​​​​​ടെ വി​​​​​ദ​​​​​ഗ്ധ സം​​​​​ഘം ഇ​​​​ന്ന​​​​ലെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി.

ഡോ. ​​​​​ബി.​​​​​ആ​​​​​ര്‍. അം​​​​​ബേ​​​​​ദ്ക​​​​​ര്‍ കൊ​​​​​ണ​​​​​സീ​​​​​മ ജി​​​​​ല്ല​​​​​യി​​​​​ലെ എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​റി​​​​​ല്‍ തി​​​​ങ്ക​​​​ളാ​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്ക് 12.40ഓ​​​​​ടെ​​​​​യാ​​​​​ണ് തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഒ​​​​എ​​​​​ന്‍ജി​​​​സി​​​​​യു​​​​​ടെ മോ​​​​​റി-5 എ​​​​​ന്ന കി​​​​​ണ​​​​​റി​​​​​ലാ​​​​​ണ് സം​​​​​ഭ​​​​​വം.

അ​​​​​ഞ്ച് കി​​​​ലോ​​​​​മീ​​​​റ്റ​​​​ർ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ല്‍​നി​​​​​ന്നും ആ​​​​​ളു​​​​​ക​​​​​ളെ പൂ​​​​​ര്‍​ണ​​​​​മാ​​​​​യി ഒ​​​​​ഴി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. മൂ​​​​​ന്ന് ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നാ​​​​​യി 600ഓ​​​​​ളം പേ​​​​​രെ ഒ​​​​​ഴി​​​​​പ്പി​​​​​ച്ചു. 2024ല്‍ 1,402 ​​​​​കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ക​​​​​രാ​​​​​റി​​​​​ലൂ​​​​​ടെ​ ഡീ​​​​​പ് ഇ​​​​​ന്‍​ഡ​​​​​സ്ട്രീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് ഈ ​​​​​എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​ര്‍ ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​രു​​​​ന്നു.

National

ആ​ന്ധ്ര​യി​ല്‍ എ​ണ്ണ​ക്കി​ണ​റി​ല്‍ വാ​ത​ക ചോ​ര്‍​ച്ച; ആ​ള​പാ​യ​മി​ല്ല

മോ​​​​​റി: ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ കൊ​​​​​ണ​​​​​സീ​​​​​മ​​​​​യി​​​​​ലെ ഒ​​​​​എ​​​​​ന്‍​ജി​​​​​സി എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​റി​​​​​ല്‍ വാ​​​​​ത​​​​​ക​​​​​ച്ചോ​​​​​ര്‍​ച്ച​​​​​യെ​​​​​ത്തു​​​​​ട​​​​​ര്‍​ന്ന് തീ​​​​​പി​​​​​ടി​​​​​ച്ചു.

ഇ​​​​​ന്ന​​​​​ലെ​​​​​യാ​​​​​ണ് ഒ​​​​​എ​​​​​ന്‍​ജി​​​​​സി​​​​​യു​​​​​ടെ ഉ​​​​​ത്പാ​​​​​ദ​​​​​ന ക​​​​​രാ​​​​​റു​​​​​കാ​​​​​രാ​​​​​യ ഡീ​​​​​പ് ഇ​​​​​ന്‍​ഡ​​​​​സ്ട്രീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡ് ന​​​​​ട​​​​​ത്തു​​​​​ന്ന എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​റി​​​​​ല്‍ വാ​​​​​ത​​​​​ക​​​​​ച്ചോ​​​​​ര്‍​ച്ച ഉ​​​​​ണ്ടാ​​​​​യ​​​​​ത്.

തീ​​​​​പി​​​​​ടി​​​​​ത്ത​​​​​ത്തി​​​​​ല്‍ ആ​​​​​ര്‍​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​റി​​​​​ന് 600 മീ​​​​​റ്റ​​​​​ര്‍ ചു​​​​​റ്റ​​​​​ള​​​​​വി​​​​​ല്‍ ആ​​​​​ള്‍​താ​​​​​മ​​​​​സ​​​​​മി​​​​​ല്ല. സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ള്‍ വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ന്‍റെ കാ​​​​​ര​​​​​ണം വി​​​​​ശ​​​​​ക​​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി ഒ​​​​​എ​​​​​ന്‍​ജി​​​​​സി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി.

അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​ട്ര എ​​​​​ണ്ണ​​​​​ക്കി​​​​​ണ​​​​​ര്‍ നി​​​​​യ​​​​​ന്ത്ര​​​​​ണ വി​​​​​ദ​​​​​ഗ്ധ​​​​​രു​​​​​മാ​​​​​യി ഏ​​​​​കോ​​​​​പ​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ഒ​​​​​എ​​​​​ന്‍​ജി​​​​​സി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ല്‍ പ​​​​​റ​​​​ഞ്ഞു.

National

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക്ക​ളെ കൊ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് മ​ക്ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കി യു​വാ​വ്. ന​ന്ത്യാ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. "യു​വാ​വ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മൂ​ന്ന് ആ​ണ്‍​മ​ക്ക​ളെ​യും കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. ഉ​യ്യ​ല​വാ​ഡ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു. കു​ട്ടി​ക​ളു​ടെ മ​ര​ണം എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലും ആ​ത്മ​ഹ​ത്യ​യി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം': അ​ല്ല​ഗ​ഡ്ഡ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് കെ. ​പ്ര​മോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

മ​രി​ച്ച​യാ​ളു​ടെ ഭാ​ര്യ ഓ​ഗ​സ്റ്റി​ല്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ളും ഭാ​ര്യ​യു​ടെ വി​യോ​ഗ​വും താ​ങ്ങാ​നാ​കാ​തെ​യാ​ണ് യു​വാ​വ് മ​ക്ക​ളെ കൊ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ആ​ന്ധ്ര​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ പൊ​ള​മു​രു ഗ്രാ​മ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും വ​ഴി​യ​രി​കി​ലെ ക​ട​യു​ടെ മ​തി​ലി​ൽ ഇ​ടി​ക്കു​ക​യും ആ​യി​രു​ന്നു.

മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; മ​ധ്യ​വ​യ​സ്ക​നെ കൗ​മാ​ര​ക്കാ​ര​ൻ‌ കു​ത്തി​ക്കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്നു. പ​ത്ത് രൂ​പ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് പ​തി​നേ​ഴു​കാ​ര​ൻ 49 കാ​ര​നാ​യ ടാ​റ്റാ​ജി എ​ന്ന​യാ​ളെ കൊ​ന്ന​ത്.

മ​ദ്യ വി​ൽ​പ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ദ്യം വാ​ങ്ങാ​ൻ പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം നി​ര​സി​ച്ച ടാ​റ്റാ​ജി പ​തി​നേ​ഴു​കാ​ര​നോ​ട് ദേ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടാ​റ്റാ​ജി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​തി​നേ​ഴു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രും പ​രി​ച​യ​ക്കാ​ര​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Sports

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി: കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര​യ്ക്ക് അ​നാ​യാ​സ ജ​യം

ല​ക്നോ: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രെ ആ​ന്ധ്ര പ്ര​ദേ​ശി​ന് അ​നാ​യാ​സ ജ​യം. ല​ക്നോ​വി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ആ​ന്ധ്ര വി​ജ​യി​ച്ച​ത്.

കേ​ര​ളം ഉ​യ​ർ​ത്തി​യ 120 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ ആ​ന്ധ്ര മ​റി​ക​ട​ന്നു. ശ്രി​ക​ർ ഭ​ര​തി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും അ​ശ്വി​ൻ ഹെ​ബാ​റി​ന്‍റെ​യും പൈ​ല അ​വി​നാ​ശി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ആ​ന്ധ്ര അ​നാ​യാ​സ​മാ​യി വി​ജ​യി​ച്ച​ത്.

ശ്രീ​ക​ർ 53 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 28 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും മൂ​ന്ന് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ശ്രീ​ക​റി​ന്‍റെ ഇ​ന്നിം​ഗ്സ്. അ​ശ്വി​ൻ 27 റ​ൺ​സും അ​വി​നാ​ശ് 20 റ​ൺ​സും സ്കോ​ർ ചെ​യ്തു. കേ​ര​ള​ത്തി​ന് വേ​ണ്ടി ബി​ജു നാ​രാ​യ​ൺ, വി​ഘ്നേ​ഷ് പു​ത്തൂ​ർ, അ​ബ്ദു​ൾ ബാ​സി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത കേ​ര​ളം 20 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 119 റ​ൺ​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ മി​ക​വി​ലാ​ണ് കേ​ര​ളം ഭേ​ദ​പ്പെ​ട്ട സ്കോ​ർ എ​ടു​ത്ത​ത്. 119 റ​ൺ​സി​ൽ 73 റ​ൺ​സും സ​ഞ്ജു​വി​ന്‍റെ വ​ക​യാ​യി​രു​ന്നു. 56 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും പ​റ​ത്തി​യ താ​രം പു​റ​ത്താ​കാ​തെ നി​ന്നു.

അ​തേ​സ​മ​യം, സ​ഞ്ജു​വി​നെ കു​ടാ​തെ 13 റ​ൺ​സെ​ടു​ത്ത എം.​ഡി. നി​തീ​ഷി​നു മാ​ത്ര​മാ​ണ് ര​ണ്ട​ക്ക​മെ​ങ്കി​ലും കാ​ണാ​നാ​യ​ത്. രോ​ഹ​ൻ കു​ന്നു​മ്മ​ൽ (ര​ണ്ട്), മു​ഹ​മ്മ​ദ് അ​സ്‌​ഹ​റു​ദ്ദീ​ൻ (ആ​റ്), കൃ​ഷ്ണ പ്ര​സാ​ദ് (അ​ഞ്ച്), പി.​എ. അ​ബ്ദു​ൾ ബാ​സി​ത് (ര​ണ്ട്), സ​ൽ​മാ​ൻ നി​സാ​ർ (അ​ഞ്ച്), എ​ൻ.​എം. ഷ​റ​ഫു​ദ്ദീ​ൻ (മൂ​ന്ന്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഏ​ഴു റ​ൺ​സു​മാ​യി എ​ൻ. ബി​ജു നാ​രാ​യ​ണ​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ന്ധ്ര​യ്ക്കു വേ​ണ്ടി സ​ത്യ​നാ​രാ​യ​ണ രാ​ജു, സൗ​ര​ഭ് കു​മാ​ർ എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും കെ.​വി. ശ​ശി​കാ​ന്ത്, പൃ​ഥ്വി​രാ​ജ് യാ​ര, ബി. ​യ​ശ്വ​ന്ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ഒറ്റയ്ക്ക് പൊരുതി സഞ്ജു; കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്

ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് വിജയലക്ഷ്യം 120 റൺസ്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

നായകന്‍റെ പോരാട്ടം കാഴ്ചവച്ച സഞ്ജു സാംസണിന്‍റെ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നെങ്കിൽ കേരളത്തിന്‍റെ സ്ഥിതി ദയനീയമായേനെ. 119 റൺസിൽ 73 റൺസും സഞ്ജുവിന്‍റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.

അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്‌ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.

ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

മുഷ്താഖ് അലി ട്രോഫി: ആന്ധ്രയ്ക്ക് ടോസ്, കേരളത്തിന് ബാറ്റിംഗ്

ലക്‌നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാപ്രദേശിനെതിരേ കേരളത്തിനു ബാറ്റിംഗ്. ടോസ് നേടിയ ആന്ധ്ര ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ 16 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ആന്ധ്ര. അതേസമയം, മൂന്നാം സ്ഥാനത്തുള്ള കേരളത്തിന് അഞ്ചു മത്സങ്ങളില്‍ നിന്നായി 12 പോയിന്‍റാണുള്ളത്. അതിനാൽ തന്നെ കേരളത്തിന് ഇന്ന് ജയം അനിവാര്യമാണ്.

കേരളം പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്ത്, ഷറഫുദ്ദീന്‍, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍, കൃഷ്ണ പ്രസാദ്, എന്‍. ബിജു നാരായണന്‍

ആന്ധ്ര പ്ലേയിംഗ് ഇലവൻ: ശ്രീകര്‍ ഭരത്, അശ്വിന്‍ ഹെബ്ബാര്‍, ഷെയ്ക് റഷീദ്, റിക്കി ഭുയി (ക്യാപ്റ്റന്‍), പ്രസാദ്, പൈല അവിനാഷ്, കെ.വി. ശശികാന്ത്, സൗരഭ് കുമാര്‍, സത്യനാരായണ രാജു, ബൈലപുഡി യശ്വന്ത്, പൃഥ്വി രാജ് യാര.

National

ആ​ന്ധ്ര പ്ര​ദേ​ശി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ർ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ അ​ല്ല​ഗ​ഡ​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹൈ​ദാ​ബാ​ദി​ൽ നി​ന്ന് പു​തു​ച്ചേ​രി​യി​ലേ​യ്ക്ക് പോ​യ ബ​സി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ബ​ദ്രി​നാ​ഥ്, ഹ​രി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് പേ​രും സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. 33 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ല്ലൂ​രി സീ​താ​രാ​മ രാ​ജു​വി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ മു​തി​ർ​ന്ന മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​ർ മാ​ധ​വി ഹി​ദ്മ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഇ​ന്ന് ന​ട​ത്തി​യ ദൗ​ത്യ​ത്തി​നി​ടെ​യാ​ണ് ഏ​ഴു പേ​രെ​കൂ​ടി വ​ധി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു​പേ​ർ വ​നി​ത​ക​ളാ​ണെ​ന്ന് എ​ഡി​ജി​പി മ​ഹേ​ഷ്ച​ന്ദ്ര ല​ദ്ധ അ​റി​യി​ച്ചു. ടെ​ക് ശ​ങ്ക​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ്രീ​കാ​കു​ളം സ്വ​ദേ​ശി മെ​തു​രി ജൊ​ക്ക​റാ​വു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മാ​വോ​യി​സ്റ്റു​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​ൻ​ടി​ആ​ർ, കാ​കി​ന​ട, കൊ​ന​സീ​മ, എ​ലൂ​രു ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 50 മാ​വോ​യി​സ്റ്റു​ക​ളെ അ​റ​സ്റ്റ് ചെ​യ്തെ​ന്നും എ​ഡി​ജി​പി അ​റി​യി​ച്ചു.

NRI

ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്സ്

റി​യാ​ദ്: സൗ​ദി​യി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ജയിലിൽ കഴിഞ്ഞ രോ​ഗ​ബാ​ധി​ത​നാ​യ ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്‌​സും ഇ​ന്ത്യ​ൻ എം​ബ​സി​യും.

ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റി​ലാ​യ ആ​ന്ധ്ര​പ്ര​ദേ​ശ് നാ​ണ്ടി​യാ​ൽ സ്വ​ദേ​ശി ജാ​ക്കീ​ർ ഭാ​ഷ (43) ജ​യി​ലി​ൽ വ​ച്ച് പ​ക്ഷാ​ഘാ​തം ബാ​ധി​ക്കു​ക​യും തു​ട​ർ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ജാക്കീർ ആ​റു​മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് തു​ണ​യാ​യ​ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യി​രു​ന്നു. നി​ർ​ധ​ന​രാ​യ കു​ടും​ബം ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​ഹാ​യം തേ​ടി ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ച്ചു.

എം​ബ​സി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾ ജാ​ക്കീ​ർ ജ​യി​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​വ​ന്നു. ന​ട​പ​ടി​ക​ളി​ൽ എം​ബ​സി​യി​ലെ ജ​യി​ൽ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ സ​വാ​ദ് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​യും ത​ർ​ഹീ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഷ​റ​ഫു​ദ്ദീ​നും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്ട്ര​ക്ച​ർ സൗ​ക​ര്യ​ത്തോ​ടു കൂ​ടി ഒ​രു ന​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കൂ​വെ​ന്ന് വ്യ​ക്ത​മാ​വു​ക​യും കേ​ളി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യും കൊ​ല്ലം ജി​ല്ല കൊ​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യ മോ​നി​ഷ സ​ദാ​ശി​വം രോ​ഗി​യെ അ​നു​ഗ​മി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​വ​ധി എ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് വ​രെ രോ​ഗി​യെ അ​നു​ഗ​മി​ച്ചു. താ​ൻ തെ​ഞ്ഞെ​ടു​ത്ത തൊ​ഴി​ൽ​മേ​ഖ​ല​യെ അ​ന്വ​ർ​ഥ​മാ​ക്കി മ​റ്റൊ​രു സ​ഹ​ജീ​വി​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യമുണ്ടെന്ന് മോ​നി​ഷ സ​ദാ​ശി​വം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ജാ​ക്കീ​ർ ഭാ​ഷ സു​ര​ക്ഷി​ത​നാ​യി നാ​ട്ടി​ലെ​ത്തി. യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ ടി​ക്ക​റ്റും മ​റ്റു ചെ​ല​വു​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് വ​ഹി​ച്ച​ത്. മോ​നി​ഷ സ​ദാ​ശി​വം ജാ​ക്കി​റിന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം വീ​ട്ടു​വ​രെ അ​നു​ഗ​മി​ച്ചു.

Latest News

Corehub Up